കേരളം

kerala

ETV Bharat / state

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു - ACCIDENT DEATH IN KOZHIKODE

കോഴിക്കോട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു.

ACCIDENT DEATH  KOZHIKODE  ROAD ACCIDENT  കോഴിക്കോട് അപകടമരണം
ACCIDENT DEATH IN KOZHIKODE (ETV Bharat)

By ETV Bharat Kerala Team

Published : Jun 5, 2024, 9:54 AM IST

Updated : Jun 5, 2024, 10:01 AM IST

കോഴിക്കോട് :ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്ദമംഗലം മിനി ചാത്തങ്കാവ് പീടികപ്പറമ്പത്ത് ലിജിത്ത് (37) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച മാവൂർ കോഴിക്കോട് റോഡിൽ വെള്ളിപ്പറമ്പ് 6/2 ൽ വച്ച് ലിജിത്ത് സഞ്ചരിച്ച ബൈക്കിൽ ഓട്ടോ ഇടിക്കുകയായിരുന്നു.

അപകടത്തിൽ സാരമായി പരിക്കേറ്റ ലിജിത്ത്, ഭാര്യ, മക്കൾ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഗുരുതമമായി പരിക്കേറ്റ ലിജിത്ത് ചികിത്സയ്‌ക്കിടെ മരിക്കുകയായിരുന്നു. കുന്ദമംഗലം പന്തീർപ്പാടത്ത് വർക്ക് ഷോപ്പ് മെക്കാനിക്കാണ് മരിച്ച ലിജിത്ത്. സുകുമാരൻ്റെയും, പരേതയായ വിമലയുടെയും മകനാണ്. ഭാര്യ: വിജിന മക്കൾ: അലൻ, ഇഷാൻ. സഹോദരങ്ങൾ: ലിസിത, ലിഖിത, ലിജീഷ്.

ALSO READ :പാൽക്കുളംമേട് സന്ദർശിക്കാനെത്തിയ വിദ്യാർഥി പാറക്കെട്ടിൽ നിന്ന് കാൽതെന്നി വീണു: ഗുരുതര പരിക്ക്

Last Updated : Jun 5, 2024, 10:01 AM IST

ABOUT THE AUTHOR

...view details