കേരളം

kerala

ETV Bharat / state

കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വയോധികൻ മരിച്ചു; സംഭവം കാസര്‍കോട് - Man Died Of Wasp Attack - MAN DIED OF WASP ATTACK

കാസർകോട് ചിറ്റാരിക്കൽ പാലാവയൽ സ്വദേശി സണ്ണി ജോസഫ് ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണം

Wasp Attack  കടന്നല്‍ ആക്രമണം  കാസർകോട് കടന്നൽ കുത്തേറ്റ് മരണം  Kasaragod Man Died Of Wasp Attack
സണ്ണി ജോസഫ് (62) (ETV Bharat)

By ETV Bharat Kerala Team

Published : Jul 15, 2024, 2:14 PM IST

കാസർകോട് :കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാസർകോട് ചിറ്റാരിക്കൽ പാലാവയൽ സ്വദേശി സണ്ണി ജോസഫ് (62) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച (ജൂലൈ 13) വൈകിട്ട് തൊഴിലാളികൾക്കൊപ്പം വീട്ടുപറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കവെയാണ് കടന്നൽ കുത്തേറ്റത്.

ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സണ്ണി ജോസഫ് ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. ഭാര്യ ഷെർലി.

Also Read:ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ABOUT THE AUTHOR

...view details