കോഴിക്കോട് :കുറ്റിക്കാട്ടൂരിന്‍റെ സമീപം സർവീസ് സ്‌റ്റേഷന് മുന്നിൽ ഇന്നലെ (ജൂൺ 4) രാത്രി പത്ത് മണിക്കുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുറ്റിക്കാട്ടൂർ വർണ്ണന പ്രസ് ഉടമയായ പ്രവീൺ ആണ് മരിച്ചത്. കുറ്റിക്കാട്ടൂരിൽ നിന്നും വെള്ളിപറമ്പിലുള്ള വീട്ടിലേക്ക് പോകുമ്പോൾ റോഡ് മുറിച്ചുകടക്കുന്ന ഒരാളെ തട്ടിയശേഷം ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പരിസരവാസികളാണ് പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് അപകടം; ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു :കോഴിക്കോട് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മാവൂർ പാറമ്മൽ പാലിശ്ശേരി അബ്‌ദുല്‍ലത്തീഫ്(50) ആണ് മരിച്ചത്.