കോഴിക്കോട് : വില്‍പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി തിരൂർ സ്വദേശി പൊലീസിന്‍റെ പിടിയിൽ. തിരൂർ മംഗലം മങ്ങാംപറമ്പിൽ എംപി മുഹമ്മദ് ഷാഫി (44)യെ ആണ് ഡാൻസാഫും പന്തീരാങ്കാവ് പൊലീസും ചേർന്ന് കസ്‌റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് ബൈപ്പാസിൽ ഉള്ള മെട്രോ ഹോസ്‌പിറ്റലിൻ്റെ പാർക്കിങ് ഏരിയയിൽ വെച്ചാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്.
09.100 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും കണ്ടെടുത്തു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഹോസ്‌റ്റലുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് മുഹമ്മദ് ഷാഫിയെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.