കേരളം

kerala

ETV Bharat / state

'വീട്ടില്‍ മയക്ക് മരുന്ന് സൂക്ഷിച്ചു'; കാപ്പ കേസില്‍ തടവില്‍ കഴിഞ്ഞയാള്‍ വീണ്ടും അറസ്റ്റില്‍

മയക്ക് മരുന്ന് കേസില്‍ 51കാരന്‍ അറസ്റ്റില്‍. നേരത്തെ ഇതേ കേസില്‍ കാപ്പ ചുമത്തി തടവില്‍ കഴിഞ്ഞിരുന്നയാളാണ് വീണ്ടും പിടിയിലായത്. ഇയാളില്‍ നിന്ന് കഞ്ചാവും മെത്താംഫിറ്റമിനും കണ്ടെടുത്തു.

Man Arrested In Drug Case  Drug Case Kozhikode  യക്ക് മരുന്ന് അറസ്റ്റ്  കാപ്പ  കഞ്ചാവ് വില്‍പ്പന
Man Arrested In Drug Case In Kozhikode

By ETV Bharat Kerala Team

Published : Feb 15, 2024, 3:57 PM IST

കോഴിക്കോട്:ജില്ലയിലെ കുപ്രസിദ്ധ കുറ്റവാളിയും കാപ്പ പ്രതിയുമായ വെള്ളയില്‍ ഹാഷിം മയക്കുമരുന്ന് കേസില്‍ വീണ്ടും പിടിയില്‍.കോഴിക്കോട് ടൗണിലെ ലോഡ്‌ജില്‍ താമസിക്കവേ ഇന്നലെയാണ് (ഫെബ്രുവരി 14) ഇയാള്‍ പിടിയിലായത് (Ganja Case Accuse Arrest).

മയക്ക് മരുന്ന് ഇടപാടുകള്‍ നടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വെള്ളയിലെ വീട്ടില്‍ പരിശോധനയ്‌ക്ക് എത്തിയിരുന്നു. പൊലീസിനെ കണ്ട ഹാഷിം വീടിന് പിന്‍വശത്തെ വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ടു. പൊലീസും സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും സംയുക്തമായാണ് പരിശോധനക്ക് എത്തിയത്. സംഘം വീട്ടില്‍ നടത്തിയ പരിശോധനയില്‍ കട്ടിലിന് അടിയില്‍ നിന്നും കഞ്ചാവും മെത്താംഫിറ്റമിനും കണ്ടെത്തി. അര കിലോയിലധികം കഞ്ചാവും രണ്ട് ഗ്രാം മെത്താംഫിറ്റമിനുമാണ് സംഘം വീട്ടില്‍ നിന്നും കണ്ടെത്തിയത് (Drug Case In Kozhikode).

പൊലീസിനെ കണ്ട് രക്ഷപ്പെട്ടതിന് പിന്നാലെ ഹാഷിം കോഴിക്കോട് ടൗണിലെത്തി ലോഡ്‌ജില്‍ മുറിയെടുക്കുകയായിരുന്നു. ലോഡ്‌ജില്‍ ഒളിവില്‍ കഴിയവേയാണ് പൊലീസ് പിടിയിലായത്.

ABOUT THE AUTHOR

...view details