മലപ്പുറം :പത്തിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പന്നിക്കോട്ടുമുണ്ട സ്വദേശി മുതുകുളവൻ ഫായിസ് (25) നെയാണ് ജയിലിലടച്ചത്. കാളികാവ് പൊലീസ് സ്റ്റേഷനിലെ ഗുണ്ട പട്ടികയിൽ ഉൾപ്പെട്ട ഫായിസിനെ മുൻപും കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പോക്സോ കേസ്, ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം, വില്‍പ്പന, പിടിച്ചുപറി തുടങ്ങിയ പത്തിലേറെ കേസുകൾ ഫായിസിനെതിരെയുണ്ട്. നട്ടുകാരെ ആക്രമിച്ചത് കൂടി ഉൾപ്പെടുത്തിയാണ് കൊടും കുറ്റവാളി പട്ടികയിൽ ഉൾപ്പെടുത്തി കാപ (മൂന്ന്) വകുപ്പ് ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. നാട്ടുകാരെ ആക്രമിച്ച കേസിൽ പ്രതികളായ ഫായിസിനെയും സഹോദരനെയും ഉൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു.
Also Read:കാപ്പ നിയമ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തി, വിലക്ക് ലംഘിച്ച് തിരിച്ചെത്തി കഞ്ചാവ് വിൽപ്പന; 36കാരൻ പിടിയിൽ