ഇടുക്കി:മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കാർ യാത്രികരായ 3 പേരാണ് മരിച്ചത്. മരിച്ചത് കോട്ടയം സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ ഒരാൾ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ചിരുന്ന 18 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ന് (ഡിസംബർ 28) പുലർച്ചെയാണ് അപകടമുണ്ടായത്. ഏർക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസാണ് അപകടത്തിൽ പെട്ടത്. തേനിയിലേക്ക് പോവുകയായിരുന്ന മാരുതി ആൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൂട്ടിയിടിയിൽ കാർ പൂർണമായി തകർന്നു. ബസ് റോഡിൽ തലകീഴായി മറിഞ്ഞു.
Also Read:പഞ്ചാബിൽ സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം