കേരളം

kerala

ETV Bharat / state

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ 21 കാരിയായ മലയാളി യുവതിയും; മുഖ്യമന്ത്രിയുടെ കത്തിൽ മകളെ ഒഴിവാക്കിയതിൽ മനോവിഷമം ഉണ്ടെന്ന് പിതാവ് - KERALA GIRL IN SHIP SEIZED BY IRAN - KERALA GIRL IN SHIP SEIZED BY IRAN

ഇറാൻ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിൽ തൃശൂർ സ്വദേശിനിയായ മലയാളി യുവതിയും. മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്ന് യുവതിയുടെ പിതാവ്.

ANTESSA JOSEPH  IRAN SHIP SEIZURE  MALAYALI STUCK IN ISRAELI SHIP  IRAN ISREAL CONFLICT
Etv Bharat21 Year old Malayali Trainee Girl Was Also on Board the Ship Seized by Iran

By ETV Bharat Kerala Team

Published : Apr 15, 2024, 9:36 PM IST

Updated : Apr 15, 2024, 10:51 PM IST

കോട്ടയം: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളി യുവതിയും. തൃശൂർ വെളുത്തൂർ സ്വദേശിനി ആന്‍ ടെസ്സ ജോസഫ് (21) ആണ് നാലാമത്തെ ആൾ. ഇവർ എപ്പോൾ കോട്ടയം കൊടുങ്ങൂരാണ് താമസിക്കുന്നത്. 2 നാൾ മുൻപാണ് ഇവർ ഇവിടേക്കു താമസം മാറ്റിയത്.

പുതിയ വീട്ടിലെ താമസത്തിന് മകൾ എത്താനിരിക്കയാണ് ഇറാന്‍ സൈന്യം കപ്പൽ പിടിച്ചെടുത്തത്തെന്ന് ആന്‍ ടെസ്സയുടെ പിതാവ് ബിജു എബ്രഹാം പറഞ്ഞു. ട്രൈനിങ്ങിന്‍റെ ഭാഗമായി 9 മാസമായി കപ്പലിൽ ജോലി ചെയ്‌തു വരികയായിരുന്ന മകൾ തിരിച്ചു ഇന്ത്യയിലേക്കു വരും വഴിയാണ് കപ്പൽ പിടിച്ചെടുത്തതെന്നും ബിജു പറഞ്ഞു.

വെള്ളിയാഴ്‌ച രാത്രിയാണ് അവസാനം സംസാരിച്ചത്. അത് കഴിഞ്ഞ് ബന്ധപ്പെടാൻ സാധിച്ചില്ല. ഇന്ന് കമ്പനി അധികൃതർ ബന്ധപ്പെട്ടിരുന്നു. മകൾ സുരക്ഷിതയണെന്ന് അറിയിച്ചുവെന്നും ബിജു വ്യക്‌തമാക്കി.

മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ 3 മലയാളികൾ എന്നാണ് പറഞ്ഞതെന്നും, തൻ്റെ മകൾ കൂടി ഉൾപ്പെടെ 4 പേരാണ് ഉള്ളതെന്നും, മകളുടെ കാര്യം വിട്ട് കളഞ്ഞത് മനോവിഷമം ഉണ്ടാക്കിയെന്നും ആന്‍ ടെസ്സടെ പിതാവ് പറഞ്ഞു. എത്രയും വേഗം എല്ലാവരെയും മോചിപ്പിക്കുവാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Apr 15, 2024, 10:51 PM IST

ABOUT THE AUTHOR

...view details