റിന്‍സണ്‍ ജോസിന്‍റെ ബന്ധു മാധ്യമങ്ങളോട് (ETV Bharat) വയനാട്: ലെബനൻ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് റിന്‍സണ്‍ ജോസ് ഉൾപ്പെട്ട കമ്പനിക്ക് നേരെ അന്വേഷണം തുടങ്ങിയെന്ന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് റിണ്‍സന്‍റെ അമ്മാവൻ തങ്കച്ചൻ. 'അവൻ തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, ചതിക്കപ്പെട്ടെന്ന് സംശയിക്കുന്നതായും' ഇയാള്‍ പറഞ്ഞു.
'10 വർഷങ്ങള്‍ക്ക് മുമ്പാണ് റിൻസൻ ആദ്യമായി നോർവയിലേക്ക് പോവുന്നത്. കഴിഞ്ഞ നവംബറിൽ നാട്ടിലെത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ തിരിച്ചു പോയി. മൂന്ന് ദിവസം മുമ്പ് വിളിച്ചപ്പോഴും പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. ഭാര്യയുമൊത്താണ് അവിടെ താമസിക്കുന്നത്. പിന്നീട് ഇരുവരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും' തങ്കച്ചൻ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സ്ഥലത്തെത്തി ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു.റിൻസന്‍റെ കമ്പനിയെക്കുറിച്ചോ സാമ്പത്തിക ഇടപെടുകളെക്കുറിച്ചോ കുടുംബത്തിന് വലിയ വിവരമില്ലെന്നും കുടുംബത്തിന്‍റെ പശ്ചാത്തലം അന്വേഷിച്ച് വരികയാണെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി പി എൽ സൈജു പറഞ്ഞു.
വയനാട്മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയാണ് റിൻസൺ ജോസ്. ഡിഗ്രി ഉൾപ്പെടെ മാനന്തവാടിയിലാണ് പഠിച്ചത്. പിന്നീട് എംബിഎ പഠനത്തിനായി ബാംഗ്ലൂരിലേക്ക് പോയി. പണ്ട് റിൻസണ്‍ സെമിനാരിയിലായിരുന്നു. പിന്നീടാണ് 2015 ലാണ് നോർവേയിലേക്ക് പോകുന്നത്. റിൻസന്‍റെ അച്ഛൻ ജോസ് തയ്യൽക്കാരനാണ്. മാനന്തവാടിയിൽ സ്വന്തമായി തയ്യൽക്കടയുണ്ട്. നിലവിൽ നോർവേ പൗരനാണ് റിന്‍സണ്‍.
Also Read:ലെബനനിലെ പേജര്‍ സ്ഫോടനം ;വയനാട് സ്വദേശിയുടെ കമ്പനിയുടെ ബന്ധം ചര്‍ച്ച ചെയ്‌ത് വിദേശ മാധ്യമങ്ങള്‍