കേരളം

kerala

ETV Bharat / state

ദേശാഭിമാനി റസിഡന്‍റ്‌ എഡിറ്ററായി എം സ്വരാജ് - DESABHIMANI RESIDENT EDITOR - DESABHIMANI RESIDENT EDITOR

എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും തീപ്പൊരി നേതാവായിരുന്ന എം സ്വരാജ് ഇനി ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനം.

M SWARAJ  DESABHIMANI RESIDENT EDITOR  എം സ്വരാജ്  ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍
ദേശാഭിമാനി റസിഡന്റ്‌ എഡിറ്ററായി എം സ്വരാജ് (ETV Bharat)

By ETV Bharat Kerala Team

Published : May 31, 2024, 9:40 PM IST

തിരുവനന്തപുരം: ദേശാഭിമാനി റസിഡന്‍റ്‌ എഡിറ്ററായി എം സ്വരാജ് നിയമിതനായി. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗത്തിലാണ് തീരുമാനം. നിലവിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. 2016-2021 കാലഘട്ടത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള നിയമസഭംഗമായിരുന്നു.

പ്രാസംഗികനും ഗ്രന്ഥകാരനുമാണ്. ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്‌തകം, മരണം കാത്ത് ദൈവങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ സ്വരാജ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read:പണ്ടത്തെ പുലികള്‍ക്ക് ശിക്ഷ; 2014 ല്‍ നടന്ന എസ്എഫ്ഐ സമരത്തിനെതിരെ കോടതി വിധി

ABOUT THE AUTHOR

...view details