കാസർകോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി എടുക്കുന്നതിൽ സർക്കാർ ആത്മാർത്ഥത കാണിക്കണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ ആവശ്യപ്പെട്ടു. വലിയ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാറിനുള്ളത് സ്ഥാപിത താല്‍പര്യങ്ങളാണ്. പലരെയും രക്ഷിക്കാനും സംരക്ഷിക്കാനും ആണ് സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവെച്ചത്.
മുഖ്യമന്ത്രി ഉയർത്തിയ വാദങ്ങൾ എല്ലാം ഹൈക്കോടതി തള്ളിക്കളയാൻ കാരണം ഇതാണെന്നും എംഎം ഹസ്സൻ ആരോപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ലൈംഗിക ചൂഷണ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് എംഎം ഹസ്സന്‍റെ പ്രതികരണം.