കേരളം

kerala

ETV Bharat / state

ലുക്‌മാൻ അവറാന്‍റെ നായികയായി പ്രഗ്യ നാഗ്ര, ഒപ്പം ബിനു പപ്പുവും; ബോംബെ പോസിറ്റീവ് - ചിത്രീകരണം പൂർത്തിയായി - Bombay Positive Movie updates - BOMBAY POSITIVE MOVIE UPDATES

ജീവനാണ് ബോംബെ പോസിറ്റീവ് സംവിധാനം ചെയ്‌തിരിക്കുന്നത്. പ്രഗ്യ നാഗ്രയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലുക്‌മാൻ അവറാൻ ബിനു പപ്പു  ബോംബെ പോസിറ്റീവ് സിനിമ  പ്രഗ്യ നാഗ്ര  lukman awaran pragya nagra
ബോംബെ പോസിറ്റീവ് (ETV Bharat)

By ETV Bharat Kerala Team

Published : Jun 29, 2024, 3:18 PM IST

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ലുക്‌മാൻ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബോംബെ പോസിറ്റീവ് . സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

ബോംബെ പോസിറ്റീവ് (ETV Bharat)

ഉണ്ണികൃഷ്‌ണൻ, ഹരീഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജീവൻ ആണ്. കഥ അജിത്. ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രം

ബോംബെ പോസിറ്റീവ് (ETV Bharat)

ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ബോംബെ പോസിറ്റീവ് (ETV Bharat)

ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് രഞ്ജിൻ രാജ്, എഡിറ്റർ അരുൺ രാഘവ്. വി കെ പ്രദീപ് ആണ് ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ബോംബെ പോസിറ്റീവ് (ETV Bharat)

Also Read:ഗുരുവായൂരപ്പന്‍ സാക്ഷി... നടി മീര നന്ദന് താലിചാര്‍ത്തി ശ്രീജു

ABOUT THE AUTHOR

...view details