കോട്ടയം: കെ മുരളീധരൻ്റെ പരാജയത്തെ ഗൗരവമായി തന്നെയാണ് പാർട്ടി കാണുന്നതെന്ന് പി സി വിഷ്‌ണുനാഥ്. അതു സംബന്ധിച്ച് ആഴത്തിലുള്ള വിശകലനവും പഠനവും കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുമെന്നും പി സി വിഷ്‌ണുനാഥ് പറഞ്ഞു. സംഘടനാ പരമായി ഈ കാര്യം പരിശോധിച്ച് വേണ്ട നടപടികള്‍ എടുക്കുമെന്നും വിഷ്‌ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന്‍റെ വിജയത്തിന് ശേഷം ഡീൻ കുര്യാക്കോസിനൊപ്പം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തിയതായിരുന്നു പി സി വിഷ്‌ണുനാഥ്.
തൃശൂരിലെ തോല്‍വി: പാര്‍ട്ടി ആഴത്തിലുള്ള വിശകലനവും പഠനവും നടത്തുമെന്ന് പി സി വിഷ്‌ണുനാഥ് - PC VISHNUNATH ABOUT ELECTION RESULT - PC VISHNUNATH ABOUT ELECTION RESULT
പൊതു പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം കെ മുരളീധരന്‍ പിൻവലിക്കണമെന്നാണ് തങ്ങളെല്ലാവരുടെയും അഭ്യർഥനയെന്നും പിസി വിഷ്‌ണുനാഥ്.
പി സി വിഷ്‌ണുനാഥ് മാധ്യമങ്ങളോട് സംസാരിക്കുന്നു (ETV Bharat)
Published : Jun 5, 2024, 4:02 PM IST
പാർട്ടി ആവശ്യപ്പെടുക്കുന്ന ഉത്തരവാദിത്തങ്ങളെല്ലാം മടി കൂടാതെ ഏറ്റെടുക്കുന്ന നേതാവാണ് മുരളീധരൻ. പൊതു പ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള അദ്ദേഹത്തിൻ്റെ തീരുമാനം പിൻവലിക്കണമെന്നാണ് ഞങ്ങളെല്ലാവരുടെയും അഭ്യർത്ഥനയെന്നും പി സി വിഷ്‌ണുനാഥ് പറഞ്ഞു.
ALSO READ:കേരളത്തില്‍ ബിജെപി വിജയിച്ചത് ആപത്ത്; പത്തനംതിട്ടയിലെ തോൽവി അപ്രതീക്ഷിതം: തോമസ് ഐസക്