കേരളം

kerala

ETV Bharat / state

തൃശൂരില്‍ 16,000 കടന്ന് സുരേഷ് ഗോപി ; ആദ്യ രണ്ട് മണിക്കൂറില്‍ കേരളത്തിലെ ട്രെന്‍ഡ് ഇങ്ങനെ - Lok Sabha Election Results 2024

ലോക്‌സഭ വോട്ടെണ്ണലിന്‍റെ ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തിലെ ലീഡ് നില ഇങ്ങനെ

LOK SABHA ELECTION RESULTS KERALA  LOK SABHA ELECTION KERALA 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് കേരളം 2024
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 4, 2024, 10:01 AM IST

Updated : Jun 4, 2024, 10:16 AM IST

തിരുവനന്തപുരം :ലോക്‌സഭ വോട്ടെണ്ണലിന്‍റെ ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന തോന്നല്‍ ശക്തമാക്കി തൃശൂരില്‍ സുരേഷ് ഗോപി മുന്നേറുന്നു. സുരേഷ് ഗോപിയുടെ ലീഡ് പതിനാറായിരം കടന്നു. തിരുവനന്തപുരത്ത് ശശി തരൂര്‍ 1910 വോട്ടിന് ലീഡ് ചെയ്യുകയാണെങ്കിലും വിജയം പ്രവചനാതീതമാണ്. അവിടെ തരൂരും എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരനും ഇഞ്ചോടിഞ്ചാണ്.

ബിജെപി പ്രതീക്ഷ പുലര്‍ത്തിയ ആറ്റിങ്ങലില്‍ ഒരു ഘട്ടത്തില്‍ പോലും ലീഡിലേക്കെത്താന്‍ സാധിച്ചില്ലെങ്കിലും ആലപ്പുഴയില്‍ ആദ്യ റൗണ്ടില്‍ ശോഭ സുരേന്ദ്രന്‍ ലീഡ് ചെയ്‌തു. എന്നാല്‍ പിന്നാലെ കെ സി വേണുഗോപാല്‍ ലീഡ് തിരിച്ചുപിടിച്ചു.

നിലവില്‍ കേരളത്തിലെ ലീഡ് നില ഇങ്ങനെ:

  • തിരുവനന്തപുരം- ശശി തരൂര്‍ (യുഡിഎഫ്) - 1910 ലീഡ്
  • ആറ്റിങ്ങല്‍- അടൂർ പ്രകാശ് (യുഡിഎഫ്) - 626
  • കൊല്ലം- എന്‍കെ പ്രേമചന്ദ്രന്‍ (യുഡിഎഫ്) - 3017
  • മാവേലിക്കര- കൊടിക്കുന്നിൽ സുരേഷ് (യുഡിഎഫ്) - 1,713
  • പത്തനംതിട്ട- ആന്‍റോ ആന്‍റണി (യുഡിഎഫ്) - 4,552
  • ആലപ്പുഴ- കെസി വേണുഗേപാല്‍ (യുഡിഎഫ്) - 11,833
  • കോട്ടയം- കെ ഫ്രാന്‍സിസ് ജോര്‍ജ് (യുഡിഎഫ്) - 5,936
  • ഇടുക്കി-ഡീന്‍ കുര്യാക്കോസ് (യുഡിഎഫ്) - 31,633
  • എറണാകുളം- ഹൈബി ഈഡന്‍ (യുഡിഎഫ്) - 42,190
  • ചാലക്കുടി- ബെന്നി ബെഹനാന്‍ (യുഡിഎഫ്) - 10,009
  • തൃശൂര്‍- സുരേഷ് ഗോപി (എന്‍ഡിഎ) - 16,018
  • ആലത്തൂര്‍- കെ രാധാകൃഷ്‌ണൻ (എൽഡിഎഫ്) - 5,789
  • പാലക്കാട്- വികെ ശ്രീകണ്‌ഠന്‍ (യുഡിഎഫ്) - 13,297
  • പൊന്നാനി- അബ്‌ദുള്‍സമദ്‌ സമദാനി (യുഡിഎഫ്) - 31,862
  • മലപ്പുറം- ഇടി മുഹമ്മദ് ബഷീര്‍ (യുഡിഎഫ്) - 40,134
  • കോഴിക്കോട്- എം കെ രാഘവന്‍ (യുഡിഎഫ്) 21,200
  • വയനാട്- രാഹുല്‍ ഗാന്ധി (യുഡിഎഫ്) - 65,908
  • വടകര- ഷാഫി പറമ്പില്‍ (യുഡിഎഫ്) - 14,942
  • കണ്ണൂര്‍- സുധാകരന്‍ (യുഡിഎഫ്) - 9,256
  • കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (യുഡിഎഫ്) - 12,231
Last Updated : Jun 4, 2024, 10:16 AM IST

ABOUT THE AUTHOR

...view details