സുരേഷ് ഗോപി മാധ്യമങ്ങളെ കാണുന്നു (ETV Bharat) തിരുവനന്തപുരം:തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ സുരേഷ് ഗോപിക്ക് മിന്നും വിജയം. 'തൃശൂർ അവർ എനിക്ക് തന്നു ഞാനത് ഹൃദയം കൊണ്ട് സ്വീകരിച്ചു' അരാഷ്‌ട്രീയത്തിന്‍റെ ഭാഗമാണ് കേരളത്തിലെ മനുഷ്യരെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ വിജയത്തിന് പിന്നാലെ വികാരാധീതനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തൃശൂർ എനിക്ക് അനുഗ്രഹമായി സമ്മാനിച്ച ഈശ്വരന്മാർക്ക് നന്ദി. വലിയ പോരാട്ടത്തിനു ശേഷമുള്ള വിജയമാണിത്. തൃശൂരിലെ പ്രജാ ദൈവങ്ങൾ സത്യം തിരിച്ചറിഞ്ഞു. നരേന്ദ്ര മോദി രാഷ്‌ട്രീയ ദൈവമാണ്. ബിജെപി സംസ്ഥാന ഘടകത്തിനും നന്ദി. സഖാവ് ഇ കെ നായനാർ കെ കരുണാകരൻ എന്നിവരെ രാഷ്‌ട്രീയ ബിംബമായി കാണുന്നു. കേരളത്തിനുവേണ്ടി മുഴുവൻ വികസന പ്രവർത്തനത്തിന് വേണ്ടി ഇറങ്ങും.' സുരേഷ് ഗോപി പറഞ്ഞു.
ഈ വിജയത്തിന്‍റെ അലയൊലികൽ എല്ലാ തെരഞ്ഞെടുപ്പിലും ഉണ്ടാകും. ഇനി മുതൽ വ്യക്തി കേന്ദ്രീകൃതമായ തെരഞ്ഞെടുപ്പ് ആയിരിക്കും. എനിക്ക് മുൻപിൽ ഇടത് വലത് വോട്ടേഴ്‌സ് ഇല്ല. ഇടത് വലത് രാഷ്‌ട്രീയം കളഞ്ഞല്ല മനുഷ്യർ വോട്ട് ചെയ്‌തത്. പാർട്ടി അറിയിച്ച ശേഷം തൃശൂർക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരനെയും ഇടത് സ്ഥാനാർഥി വി എസ് സുനിൽകുമാറിനെയും പിന്നിലാക്കി 75079 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി മണ്ഡലത്തിൽ വിജയിച്ചത്. ആകെ ലഭിച്ച വോട്ട് 40,92,39. തെട്ടുപിറകെ എൽ ഡി എഫ് സ്ഥാനാർഥി വി എസ്.സുനിൽകുമാറിന് 3,341,60 വോട്ടുകളാണ് ലഭിച്ചത്, കോൺഗ്രസ് സ്ഥാനർഥി കെ.മുരളീധരന് 32,4431 വോട്ടുകളും ലഭിച്ചു.
- തൃശൂരില്‍ കന്നി താമര വിരിയിച്ച് സുരേഷ് ഗോപി; കേരള ബിജെപിക്ക് ചരിത്ര നേട്ടം
- രാമക്ഷേത്രവും മോദി ഗ്യാരണ്ടിയും തുണച്ചില്ല ; യുപിയില്‍ അടിപതറി ബിജെപി, അപ്രതീക്ഷിത ശക്തിപ്രകടനവുമായി 'ഇന്ത്യ'
- ഇന്‍ഡോറില്‍ നോട്ടയ്‌ക്ക് റെക്കോഡ് വോട്ട്; കോണ്‍ഗ്രസ് ആഹ്വാനത്തോട് അനുകൂലമായി പ്രതികരിച്ച് ജനം