വയനാട് :തലപ്പുഴ കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. ഇന്ന് രാവിലെ 6.15 ഓടെയാണ് നാല് പേര് ഉൾപ്പെടുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. തൊഴിലാളികൾ താമസിക്കുന്ന പാടിയോട് ചേർന്ന ജങ്ഷനിലാണ് സംഘമെത്തിയത്.
തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തു. മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീൻ സംഘത്തിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തൊഴിലാളികൾ ജോലിക്ക് പോകുന്ന സമയമായതിനാൽ ജങ്ഷനിൽ നിരവധിയാളുകൾ ഉണ്ടയായിരുന്നു.