കണ്ണൂർ :സംസ്ഥാനത്ത് പോളിങ് ശതമാനം കുറഞ്ഞു എന്നത് യാഥാർഥ്യമാണെന്നും പക്ഷേ അത് ഒരു തരത്തിലും വിജയത്തെ ബാധിക്കില്ലെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. യുഡിഎഫിന് സംസ്ഥാനത്ത് വളരെ അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷത്തോടെ തന്നെ നിൽക്കുന്ന ഭൂരിപക്ഷം ഇത്തവണയും ലഭിക്കും. വനിതകൾ ഇത്രയേറെ താത്പര്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട് ചരിത്രം മുമ്പുണ്ടായിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.
തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ഇ പി ജയരാജൻ വിവാദത്തിൽ, കേരളത്തിലെ മുഖ്യമന്ത്രിയാണ് താൻ എന്ന കാര്യം പിണറായി വിജയന് ഓർമ്മ വേണം എന്നും സുധാകരൻ വ്യക്തമാക്കി. ഇപിയെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രി പറയുന്നത് ഒരു പൊതു പരിപാടിയിലാണ് ഇപി ജാവദേക്കറെ കണ്ടത് എന്നാണ്. എന്നാൽ ഈ പരിപാടിയെ കുറിച്ച് മാധ്യമങ്ങൾക്ക് എങ്കിലും അറിവു വേണ്ടേ എന്നും സുധാകരൻ ചോദിച്ചു. രഹസ്യമായി നടത്തിയ പരിപാടിയുടെ അജണ്ട എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കണം എന്നും സുധാകരൻ ആവശ്യപ്പെട്ടു.
ഇത് യഥാർഥത്തിൽ അന്തർധാരയാണ്. മുഖ്യമന്ത്രിയുടെയും കുടുംബത്തെയും മകളെയും സംരക്ഷിക്കാൻ ബിജെപിയുടെ സഹായം വേണം. അതുകൊണ്ട് നടക്കുന്ന നാടകം ആണെന്നും കെ സുധാകരൻ ആരോപിച്ചു.
Also Read :പ്രചാരണത്തിലെ നിരുത്സാഹം വോട്ടെടുപ്പിലും പ്രകടം; എറണാകുളത്തെ കുറഞ്ഞ പോളിങ് മുന്നണികളെ എങ്ങനെ ബാധിക്കും? - Ernakulam Constituency Low Polling