കോഴിക്കോട്:ഇത്തവണത്തെ തെരഞ്ഞെടുപ്പ് രാജ്യത്തിന് വേണ്ടിയുള്ളതാണെന്ന് എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം. വിജയം തനിക്ക് സുനിശ്ചിതമെന്നും വലിയ പ്രതീക്ഷ നൽകുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേതെന്നും എളമരം കരീം പറഞ്ഞു. വോട്ട് ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ്, വിജയം സുനിശ്ചിതം: എളമരം കരീം - Elamaram Kareem casts vote - ELAMARAM KAREEM CASTS VOTE
ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം.
Elamaram Kareem
Published : Apr 26, 2024, 4:20 PM IST
കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ദേവഗിരി സേവിയോ ഹൈസ്‌കൂളിലെ 56 നമ്പർ ബൂത്തിലാണ് എളമരം കരീം വോട്ട് ചെയ്യാൻ എത്തിയത്. രാവിലെ 7 മണിക്ക് തന്നെ എത്തിയ അദ്ദേഹം ആദ്യ വോട്ടർ ആയാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്‌ത ശേഷം മറ്റ് ബൂത്തുകളിലും എത്തി വോട്ടർമാരുമായി സംസാരിച്ച ശേഷമാണ് എളമരം കരീം മടങ്ങിയത്.
ALSO READ:കനത്ത പോളിങ് എൽഡിഎഫിന് അനുകൂലമാകും; വോട്ട് രേഖപ്പെടുത്തി മുകേഷ്