കോട്ടയം:സിപിഎമ്മും കേരള കോൺഗ്രസ് എമ്മും തമ്മിലുള്ള പ്രശ്‌നങ്ങൾ വഴിതിരിച്ച് വിടാൻ ബിജെപിയെ പഴിചാരുന്ന തരംതാഴ്ന്ന രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ. തിരുവഞ്ചൂർ രാധാകൃഷ്‌ണനുമായി ബിജെപി ഡീൽ നടത്തുന്നുവെന്ന് എ വി റസലിൻ്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ലിജിൻ ലാൽ. തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിൽ പിടിച്ചു നിൽക്കാൻ വേണ്ടി നടത്തുന്ന തരംതാണ കളി മാത്രമാണിതെന്നും ലിജിൻ ലാൽ പറഞ്ഞു.
'തെരഞ്ഞെടുപ്പ് പരാജയത്തില്‍ പിടിച്ചു നിൽക്കാൻ നടത്തുന്ന തരംതാണ കളി': ലിജിൻ ലാല്‍ - Ligin lal about cpm cpm kerala congress m fight - LIGIN LAL ABOUT CPM CPM KERALA CONGRESS M FIGHT
ബിജെപിയും തിരുവഞ്ചൂർ രാധാകൃഷ്‌ണനുമായി ഡീൽ നടത്തുന്നുവെന്ന് എ വി റസലിൻ്റെ ആരോപണത്തിന് മറുപടി നല്‍കി ലിജിൻ ലാൽ. കേരള കോൺഗ്രസ് എമ്മും സിപിഎമ്മും തമ്മിലുള്ള പ്രശ്‌നങ്ങൾ മറയ്ക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് ലിജിന്‍ പറഞ്ഞു.
Ligin Lal (ETV Bharat)
Published : Jun 9, 2024, 8:30 AM IST
|Updated : Jun 9, 2024, 9:14 AM IST
കേരളത്തിൽ മുഴുവൻ എല്‍ഡിഎഫ് പരാജയപ്പെട്ടത് ഡീൽ കൊണ്ടാണോ എന്നും ലിജിൻ ചോദിച്ചു. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ മണ്ഡലത്തിൽ യുഡിഎഫിന് വോട്ട് കൂടിയതെങ്ങനെയെന്ന് സിപിഎം പറയണമെന്നും ബിജെപി ഈ ഇലക്ഷനിൽ വൻ മുന്നേറ്റമാണു ഉണ്ടാക്കിയതെന്നും ലിജിൻ ലാൽ കൂട്ടിച്ചേര്‍ത്തു.
Also Read:നിയമസഭ സമ്മേളനം ജൂൺ 10 മുതൽ; 13ന് ലോക കേരള സഭയ്‌ക്ക് തുടക്കം
Last Updated : Jun 9, 2024, 9:14 AM IST