തൃശൂർ : പാലപ്പിള്ളിയിൽ പുലി റോഡ് മുറിച്ചു കിടക്കുന്ന ദൃശ്യം പുറത്ത്. ഇന്നലെ രാത്രിയാണ് പാലപ്പിള്ളി ജനവാസ മേഖലയിൽ പുലിയെ കണ്ടെത്തിയത്. റോഡിലൂടെ പോയ യുവാവ് പുലിയെക്കണ്ട് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയാണ്.
പാലപ്പിള്ളിയിൽ പുലി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യം പുറത്ത് - LEOPARD IN THRISSUR - LEOPARD IN THRISSUR
കഴിഞ്ഞദിവസം ചക്കിപ്പറമ്പിൽ പശുവിനെ ആക്രമിച്ച പുലിയാണ് ദൃശ്യത്തിൽ പതിഞ്ഞതെന്നാണ് വിലയിരുത്തൽ.
The Footage Of The Leopard Crossing The Road At Palapilli Is Out
Published : Apr 28, 2024, 1:30 PM IST
പാലപ്പിള്ളി റോഡിൽ മുപ്ലിയിലാണ് പുലിയെ കണ്ടെത്തിയത്. കഴിഞ്ഞദിവസം സമീപ പ്രദേശമായ ചക്കിപ്പറമ്പിൽ പുലി പശുവിനെ ആക്രമിച്ചു കൊന്നിരുന്നു. പശുവിനെ ആക്രമിച്ച പുലിയാണ് ദൃശ്യത്തിൽ പതിഞ്ഞതെന്നാണ് വിലയിരുത്തൽ.