തൃശൂർ :മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങി. ഇന്ന് (സെപ്‌റ്റംബർ 18) പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിൻ്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്. പട്ടിയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കാണുകയും ചെയ്‌തു.
തൃശൂരിൽ ജനവാസമേഖലയിൽ പുലിയിറങ്ങി, സിസിടിവി ദൃശ്യം - LEOPARD FOUND IN RESIDENTIAL AREA - LEOPARD FOUND IN RESIDENTIAL AREA
തൃശൂരിൽ മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിൻ്റെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടത്. വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു.
Leopard Found (ETV Bharat)
Published : Sep 18, 2024, 2:12 PM IST
വീട്ടിലെ നിരീക്ഷണ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള മുപ്ലിയില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചുവരികയാണ്. പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.
Also Read:കോഴിക്കോട് പുലിയിറങ്ങി? ഭീതി പരത്തി അത്തോളിയിലെ സിസിടിവി ദൃശ്യങ്ങൾ- വീഡിയോ