തിരുവനന്തപുരം : ഗവർണറുടെ ചായ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തത് വലിയ കാര്യമായി എടുക്കേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മുസ്ലിം സമുദായക്കാർ സത്‌കാരപ്രിയരാണെന്നും അതില്‍ പങ്കെടുക്കുന്നത് സംസ്‌കാരത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ ചായസത്‌കാരം : മുഖ്യമന്ത്രി പങ്കെടുത്തത് വലിയ കാര്യമായി എടുക്കേണ്ടതില്ലെന്ന് ഇപി ജയരാജൻ - ഗവർണറുടെ ചായസത്‌കാരം
എല്ലാവരെയും സ്നേഹിക്കുക, സഹകരിക്കുക എന്നതാണ് ഇടതുപക്ഷത്തിന്‍റെ നിലപാടെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ
ഗവർണറുടെ ചായ സൽക്കാരം; മുഖ്യമന്ത്രി പങ്കെടുത്തത് വലിയ കാര്യമായി എടുക്കേണ്ടതില്ല; ഇ പി ജയരാജൻ
Published : Mar 8, 2024, 8:42 PM IST
|Updated : Mar 8, 2024, 10:39 PM IST
ഇടതുപക്ഷത്തിന് ആരോടും ദേഷ്യമില്ല. ഞങ്ങളുടെ ഹൃദയം വിശാലമാണ്. എല്ലാവരെയും സ്നേഹിക്കുക, സഹകരിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിനെ വിമർശിച്ചത് കാരണമുള്ളതിനാലാണ്. ശശി തരൂരിനെ പോലെയുള്ളവർ വരെ ഉണ്ടായിട്ടും പ്രത്യേകം ഒരാളെ മാത്രം സത്കരിച്ചത് എന്തിനെന്നും ഇ പി ജയരാജൻ ചോദിച്ചു.
Last Updated : Mar 8, 2024, 10:39 PM IST