കൊല്ലം :കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു. കൊല്ലം ഹൈസ്‌കൂൾ ജംഗ്ഷനിലെ സിഐടിയു ഓഫിസിൽ നിന്നും ഇടത് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. 11 മണിയ്ക്ക് ശേഷം ഭരണാധികാരിയായ ജില്ല കലക്‌ടർ എൻ ദേവീദാസിനാണ് പത്രിക നൽകിയത്.
മലയാളത്തിൽ പ്രതിജ്ഞ ചൊല്ലിയായിരുന്നു പത്രിക സമർപ്പിച്ചത്. കൊല്ലത്ത് ഇടതിന്‍റെ വിജയം ആദ്യദിനം തന്നെ ഉറപ്പിച്ചതാണെന്നും തങ്ങൾക്ക് ഒന്നിനും ഒരു സംശയവും ഇല്ലാത്തതിനാൽ ആണ് പ്രചാരണരംഗത്തും നോമിനേഷനിലും എല്ലാം ആദ്യം എത്താൻ സാധിക്കുന്നതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.