കേരളം

kerala

ETV Bharat / state

പി ജയചന്ദ്രന്‍റെ സംസ്‌കാരം നാളെ വൈകിട്ട്: അനുശോചനം രേഖപ്പെടുത്തി പ്രമുഖർ - P JAYACHANDRAN

ജയചന്ദ്രൻ്റെ വിയോഗത്തിൽ മലയാള സിനിമയിലെ പ്രമുഖരടക്കം അനുശോചനം രേഖപ്പെടുത്തി

P Jayachandran cremation  singer P Jayachandran  ഗായകൻ പി ജയചന്ദ്രൻ  സംസ്‌കാര ചടങ്ങുകൾ
P Jayachandran- File Photo (ETV Bharat)

By

Published : 8 hours ago

തൃശൂർ: അന്തരിച്ച ഗായകൻ പി ജയചന്ദ്രൻ്റെ സംസ്‌കാരം നാളെ നടക്കും. പറവൂർ ചേന്ദമംഗലം പാലയത്ത് തറവാട്ടിൽ വച്ചാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. തൃശൂർ അമല ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് മൃതദേഹം പൊതുദർശനത്തിനായി മാറ്റി.

P Jayachandran (ETV Bharat)

അദ്ദേഹത്തിൻ്റെ പൂങ്കുന്നത്തെ വസതിയിലാണ് പൊതുദർശനം നടക്കുന്നത്. നാളെ രാവിലെ എട്ടരയോടെയാകും പറവൂർ ചേന്ദമംഗലത്തേക്ക് കൊണ്ടുപോവുക. വൈകുന്നേരം മൂന്നരക്കാണ് സംസ്‌കാരം. ജയചന്ദ്രൻ്റെ വിയോഗത്തിൽ മലയാള സിനിമയിലെ പ്രമുഖരടക്കം അനുശോചനം രേഖപ്പെടുത്തി.

Read More: 'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ... എന്നോമൽ ഉറക്കമായ് ഉണർത്തരുതേ...'; ഒരിക്കലും ഉണരാത്ത ലോകത്തിലേക്ക് മലയാളത്തിന്‍റെ ഭാവഗായകന്‍ -

ABOUT THE AUTHOR

...view details