തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നതോടുകൂടി അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും.
ലോക്‌സഭ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന് - withdrawal of nomination papers
പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടുകൂടി അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും.
Last date for withdrawal of nomination papers by candidates contesting Lok Sabha elections
Published : Apr 8, 2024, 9:44 AM IST
ഇന്ന് (8-4-2024) വൈകിട്ട് 3 മണി വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി. തുടർന്ന് സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും. സൂക്ഷ്‌മ പരിശോധന കഴിഞ്ഞപ്പോൾ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
Also Read: കോൺഗ്രസിന്‍റെ പ്രകടന പത്രിക ഇന്ത്യ വിരുദ്ധം; വിമര്‍ശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ