കാസർകോട് :ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലയായ മൂന്നാംകടവ് കൂവാരയിൽ ഉരുൾപൊട്ടൽ. പ്രദേശത്ത് വലിയ തോതിൽ കൃഷി നാശം ഉണ്ടായി. നിരവധി വാഴകളാണ് നിലംപൊത്തിയത്. അപകടത്തില്‍ ആളപായമില്ല.
കാസര്‍കോട് കനത്ത മഴ: കൂവാരയിൽ ഉരുൾപൊട്ടൽ, വ്യാപക കൃഷി നാശം - Landslide in Kasaragod Koovara - LANDSLIDE IN KASARAGOD KOOVARA
കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലയായ മൂന്നാംകടവ് കൂവാരയിൽ ഉരുൾപൊട്ടി. മേഖലയില്‍ വ്യാപക കൃഷിനാശം. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
Landslide in Kasaragod (ETV Bharat)
Published : Jun 27, 2024, 3:47 PM IST
കനത്ത മഴയെ തുടര്‍ന്ന് തേജസ്വിനി പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. പാറക്കോൽ പാലം വെള്ളത്തിനടിയിലായി. തീരദേശ മേഖലയിലെ ഗതാഗതം തടസപ്പെട്ടു. മധുവാഹിനിപ്പുഴയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. പട്‌ലയിൽ ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.