തിരുവനന്തപുരം:ലേബര്‍ ക്യാമ്പിലെ തീപിടിത്തിത്തില്‍ നിരവധി മലയാളികള്‍ മരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുവൈറ്റിലേക്ക് പോകും. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. മന്ത്രിയും ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാകും കുവൈറ്റിലേക്ക് തിരിക്കുക.
ആരോഗ്യ മന്ത്രി കുവൈറ്റിലേക്ക്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു - Minister Veena George to Kuwait - MINISTER VEENA GEORGE TO KUWAIT
കുവൈറ്റ് തീപിടിത്തം. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സംഘം കുവൈറ്റിലേക്ക് പോകും. തീരുമാനം ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭ യോഗത്തില്‍.
Published : Jun 13, 2024, 11:50 AM IST
സംഭവത്തില്‍ കേന്ദ്ര സർക്കാരുമായി ചേർന്നാകും സംസ്ഥാന സർക്കാർ പ്രവർത്തിക്കുക. ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കുവൈറ്റിലേക്ക് പുറപ്പെട്ടിരുന്നു. കേരളത്തിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് മുഖേനയാകും സംസ്ഥാനം കേന്ദ്രവുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
അതേസമയം, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം സഹായം നൽകും. കൂടാതെ, പ്രമുഖ വ്യവസായികളായ യൂസഫലി, രവി പിള്ള എന്നിവര്‍ അഞ്ച്, രണ്ട് ലക്ഷം വീതം ധനസഹായം നല്‍കാമെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ മരണപ്പെട്ടവരുടെ കുടുംബത്തിന് 12 ലക്ഷം രൂപ വീതമാകും സഹായം ലഭിക്കുക.