കേരളം

kerala

ETV Bharat / state

കുവൈറ്റിലെ തീപിടിത്തം: മരിച്ചവരില്‍ ഒരു ചങ്ങനാശ്ശേരി സ്വദേശി കൂടി - Kuwait Fire Death - KUWAIT FIRE DEATH

കുവൈറ്റിലെ തീപിടിത്തത്തില്‍ ഒരു കോട്ടയം സ്വദേശി കൂടി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ഷിബു വർഗീസാണ് മരിച്ചത്. ഇന്നാണ് കുടുംബത്തിന് മരണ വിവരം ലഭിച്ചത്.

KUWAIT FIRE DEATH KOTTAYAM  കുവൈറ്റിലെ തീപിടിത്തം  DEATH IN FIRE ACCIDENT KUWAIT  കുവൈറ്റില്‍ മലയാളികള്‍ മരിച്ചു
SHIBU VARGHEES KOTTAYAM (ETV Bharat)

By ETV Bharat Kerala Team

Published : Jun 13, 2024, 6:51 PM IST

കോട്ടയം:കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ കൂടി മരിച്ചതായി സ്ഥിരീകരണം. ചങ്ങനാശ്ശേരി സ്വദേശി ഷിബു വർഗീസാണ് (38) മരിച്ചത്. ഇന്നാണ് (ജൂണ്‍ 13) ഷിബു മരിച്ചതായി കുടുംബത്തിന് വിവരം ലഭിച്ചത്. ഇതോടെ അപകടത്തില്‍പ്പെട്ട് മരിച്ച കോട്ടയം സ്വദേശികളുടെ എണ്ണം 3 ആയി. ചങ്ങനാശ്ശേരി സ്വദേശി റിയയാണ് ഷിബുവിന്‍റെ ഭാര്യ. എയ്‌ഡന്‍ വര്‍ഗീസ് ഷിബുവാണ് മകന്‍.

ഇന്നലെയാണ് (ജൂണ്‍ 12) കുവൈറ്റിലെ മംഗഫിലെ എന്‍ബിടിസിയുടെ കമ്പനിയുടെ ഫ്ലാറ്റില്‍ തീപിടിത്തമുണ്ടായത്. ആറ് നില കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ നിന്നും തീ പടരുകയായിരുന്നു. 161 പേരാണ് സംഭവ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരില്‍ 16 മലയാളികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് കുവൈറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് ചങ്ങനാശ്ശേരി സ്വദേശികള്‍:കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ചങ്ങനാശ്ശേരി സ്വദേശികളാണ് മരിച്ചത്. ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപ് മരിച്ചതായി ഇന്നലെ (ജൂണ്‍ 12) തന്നെ വിവരം ലഭിച്ചിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ശ്രീഹരി ഇക്കഴിഞ്ഞ അഞ്ചിനാണ് ജോലിക്കായി കുവൈറ്റിലെത്തിയത്. ശ്രീഹരിയുടെ മരണ വാര്‍ത്ത നാടിനെ ഞെട്ടിച്ചിരിക്കേയാണ് ഇന്ന് (ജൂണ്‍ 13) ഷിബു വർഗീസിന്‍റെ വിയോഗ വാര്‍ത്ത കൂടി എത്തിയത്.

മരണം കവര്‍ന്നത് നാട്ടിലേക്ക് മടങ്ങാനിരിക്കേ:കോട്ടയം പാമ്പാടി സ്വദേശിയാണ് അപകടത്തില്‍ മരിച്ച മറ്റൊരാള്‍. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കേയാണ് സ്റ്റെഫിന്‍ എബ്രഹാം സാബുവിനെ മരണം കവര്‍ന്നത്. വിവാഹം, പുതുതായി നിര്‍മിച്ച വീടിന്‍റെ ഗൃഹപ്രവേശനം തുടങ്ങിയവ ഓഗസ്റ്റില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് സ്റ്റെഫിന്‍റെ വിയോഗം.

Also Read:കുവൈറ്റ് തീപിടിത്തം; മരിച്ചവരിൽ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയും

ABOUT THE AUTHOR

...view details