തിരുവനന്തപുരം : കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത മലയാളി താരങ്ങളെ ആദരിക്കുന്ന ചടങ്ങും മാറ്റി. ഇന്ന് വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലായിരുന്നു കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത മലയാളി താരങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിക്കുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കുവൈറ്റ് ദുരന്തം നടന്ന സാഹചര്യത്തില്‍ പൊതുചടങ്ങുകള്‍ ഒഴിവാക്കുകയായിരുന്നു.
കുവൈറ്റ് ദുരന്തം; കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത മലയാളി താരങ്ങളെ ആദരിക്കുന്ന ചടങ്ങ് മാറ്റി - Kuwait Fire accident
കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത്, കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത മലയാളി താരങ്ങളെ മുഖ്യമന്ത്രി ആദരിക്കുന്ന ചടങ്ങ് മാറ്റിവച്ചു.
Published : Jun 13, 2024, 1:34 PM IST
ചടങ്ങ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലേക്ക് മാറ്റി. ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങും മാറ്റിവച്ചിരിക്കുകയാണ്. പായല്‍ കപാഡിയ സംവിധാനം ചെയ്‌ത ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ മലയാളി സാന്നിധ്യമായ കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട് എന്നിവര്‍ക്ക് ഉള്‍പ്പെടെയായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ ആദരം.
ALSO READ:വേദനയായി കുവൈറ്റ്; സംസ്ഥാനത്ത് ആഘോഷങ്ങളില്ല, ലോക കേരള സഭ ഉദ്ഘാടന സമ്മേളനവും സെമിനാറും ഒഴിവാക്കി