കോഴിക്കോട് : സരോവരത്തിന് സമീപം കനോലി കനാലില്‍ വീണയാള്‍ മരിച്ചു. കുന്ദമംഗലം പത്താം മൈൽ സ്വദേശി പ്രവീണ്‍ ദാസ് ആണ് മരിച്ചത്. കോഴിക്കോട് കമ്മിഷണർ ഓഫിസിലെ ഓഫിസ് അസിസ്റ്റന്‍റായിരുന്നു. ഫയർ യൂണിറ്റ് സ്‌കൂബാ സംഘത്തിന്‍റെ ഏറെ നേരത്തെ തെരച്ചിലിലാണ് പ്രവീണിനെ കണ്ടെത്തിയത്.
മീൻ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ കനാലിലേക്ക് വീഴുകയായിരുന്നു. രാത്രി ഏഴരയോടെയാണ് അപകടം നടന്നത്. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രവീണിനെ കണ്ടെത്തുന്നത്. പരിസരത്തുണ്ടായിരുന്നവർ ആദ്യം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.