തിരുവനന്തപുരം:വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കെഎസ്‌യു പഠിപ്പ് മുടക്കും. മുൻ നിശ്ചയിച്ച പരീക്ഷകളെ വിദ്യാഭ്യാസ ബന്ദ് ബാധിക്കില്ലെന്ന് കെഎസ്‌യു സംസ്ഥാന കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഇന്നലെ (മാര്‍ച്ച് 4) ആയിരുന്നു പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന സിത്ഥാര്‍ദ്ധന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു മാര്‍ച്ച് നടത്തിയത്.
സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; പരീക്ഷാക്കാലത്ത് വിദ്യാര്‍ഥികളോട് ചെയ്യുന്ന ദ്രോഹമെന്ന് മന്ത്രി - വിദ്യാഭ്യാസ ബന്ദ്
കെഎസ്‌യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ഇന്ന്. ബന്ദ് പരീക്ഷകളെ ബാധിക്കില്ലെന്ന് കെഎസ്‌യു.
Published : Mar 5, 2024, 8:16 AM IST
മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിദ്ധാര്‍ത്ഥിന്‍റെ ദുരൂഹ മരണം സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്‍റെ ഭാഗമാക്കാനുള്ള നീക്കങ്ങള്‍ പ്രതിപക്ഷം സജീവമാക്കുന്നതിനിടെയാണ് കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. പരീക്ഷാക്കാലത്ത് കെഎസ്‌യു വിദ്യാര്‍ഥികളോട് ചെയ്യുന്ന ദ്രോഹമാണ് ബന്ദ് എന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.