കേരളം

kerala

ETV Bharat / state

പമ്പയില്‍ നിന്നും കെഎസ്‌ആര്‍ടിസിയുടെ ഏഴ് ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിച്ചു; തീരുമാനം തിരക്ക് വര്‍ധിച്ചതോടെ - KSRTC LONG SERVICES SABARIMALA

കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും കുമളിയിലേക്ക് രണ്ടും തേനിയിലേക്ക് ഒരു സര്‍വീസുമാണ് പുതിയതായി ആരംഭിച്ചത്.

KSRTC SABARIMALA  ശബരിമല  കെ എസ് ആര്‍ ടി സി  KSRTC SERVICES
KSRTC (ETV Bharat)

By ETV Bharat Kerala Team

Published : Dec 11, 2024, 3:57 PM IST

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പമ്പയില്‍ നിന്നും കെഎസ്‌ആര്‍ടിസിയുടെ ഏഴ് പുതിയ ദീര്‍ഘദൂര സര്‍വിസുകള്‍ ആരംഭിച്ചു. കോയമ്പത്തൂരിലേക്ക് രണ്ടും തെങ്കാശി, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളും കുമളിയിലേക്ക് രണ്ടും തേനിയിലേക്ക് ഒരു സര്‍വീസുമാണ് പുതിയതായി ആരംഭിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നിലവില്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നാണ് ദീര്‍ഘദൂര സര്‍വീസുകളുള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനോടൊപ്പം പമ്പ ബസ് സ്റ്റേഷനില്‍ നിന്നും സ്‌പോട് ബുക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് 40 പേര്‍ക്ക് മുന്‍ നിശ്ചയിച്ച നിരക്ക് പ്രകാരം യാത്രാ സൗകര്യം ഒരുക്കുന്ന കെഎസ്‌ആര്‍ടിസിയുടെ ചാര്‍ട്ടേഡ് ട്രിപ്പുകളും പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ഉപയോഗപ്പെടുത്താം.

പമ്പ ത്രിവേണിയില്‍ നിന്നും പമ്പ ബസ് സ്റ്റേഷനിലേക്കും തിരിച്ചും കെഎസ്ആര്‍ടിസിയുടെ രണ്ട് ബസുകള്‍ സൗജന്യ സര്‍വിസും നടത്തുന്നുണ്ട്. കെഎസ്ആര്‍ടി മണ്ഡല പൂജ തുടങ്ങിയത് മുതല്‍ ഡിസംബര്‍ 10 വരെ പമ്പയില്‍ നിന്നും 61,109 ചെയിന്‍ സര്‍വിസുകളും 12,997 ദീര്‍ഘദൂര സര്‍വീസുകളും നടത്തി.

Read More: 'കാറോടിച്ചത് ബാലുവല്ല, അര്‍ജുന്‍, അദ്ദേഹത്തിന്‍റെ പേരില്‍ കേസുണ്ടെന്ന് അറിയാമായിരുന്നു'; ബാലഭാസ്‌കറിന്‍റെ മരണത്തില്‍ 6 വര്‍ഷത്തിനിപ്പുറം തുറന്നടിച്ച് ലക്ഷ്‌മി

ABOUT THE AUTHOR

...view details