കേരളം

kerala

ETV Bharat / state

കെഎസ്‌ആര്‍ടിസി ശമ്പളം വീണ്ടും മുടങ്ങി : സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബിഎംഎസ്‌ യൂണിയന്‍ - KSRTC Salary Delayed - KSRTC SALARY DELAYED

കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി. ഏപ്രില്‍ മാസത്തെ ശമ്പളം ഇതുവരെയും ലഭിച്ചില്ല. വിഷയത്തില്‍ സമരം കടുപ്പിക്കാനുള്ള നീക്കത്തില്‍ യൂണിയനുകള്‍.

KSRTC SALARY CRISIS  BMS UNION MARCH IN KSRTC ISSUE  കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി  കെഎസ്‌ആര്‍ടിസി ശമ്പളം മുടങ്ങി
KSRTC Salary Issue (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 13, 2024, 11:45 AM IST

തിരുവനന്തപുരം :കെഎസ്ആർടിസി ജീവനക്കാർക്ക് മാസം തോറും 5ാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും 10ന് മുമ്പ് ആദ്യ ഗഡു നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഉറപ്പും വീണ്ടും തെറ്റി. ഏപ്രിൽ മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡു പോലും മെയ് 13 കഴിഞ്ഞിട്ടും ജീവനക്കാർക്ക് നൽകിയില്ല. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഇന്ന് (മെയ് 13) സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഎംഎസ് യൂണിയന്‍.

കടുത്ത സമര പരിപാടികളിലേക്ക് കടക്കാനാണ് ഐഎൻടിയുസി, എഐടിയുസി യൂണിയനുകളുടെയും നീക്കം. വിദേശത്തുള്ള ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ മെയ് 15ന് തിരികെയെത്തിയതിന് ശേഷമേ ശമ്പളക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂവെന്നാണ് ലഭിക്കുന്ന വിവരം. മെയ് പകുതിയായിട്ടും ശമ്പളം ലഭിക്കാത്തതിനാൽ കടുത്ത പ്രതിസന്ധിയിലാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍.

ABOUT THE AUTHOR

...view details