കേരളം

kerala

ETV Bharat / state

ജീവനക്കാര്‍ക്ക് പണി വരുന്നു; അസാധാരണ ഉത്തരവുമായി കെഎസ്ആര്‍ടിസി - KSRTC issued special circular

പുതിയ നീക്കവുമായി കെഎസ്ആർടിസി. ജീവനക്കാർക്ക് സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, ടെംബോ, ടാക്‌സി വ്യവസായം എന്നിവ ഉണ്ടെങ്കിൽ 15 ദിവസത്തിനകം അറിയിക്കാനാണ് നിർദേശം.

കെഎസ്ആർടിസി  അസാധാരണ ഉത്തരവുമായി കെഎസ്ആർടിസി  KSRTC issued special circular  K B Ganesh Kumar
KSRTC Issued Special Circular To Employees

By ETV Bharat Kerala Team

Published : Jan 25, 2024, 4:32 PM IST

തിരുവനന്തപുരം: ജീവനക്കാർക്കോ കുടുംബാംഗങ്ങൾക്കോ സ്വകാര്യ ബസ്, ടൂറിസ്റ്റ് ബസ്, ടെംബോ, ടാക്‌സി വ്യവസായം എന്നിവ ഉണ്ടെങ്കിൽ അറിയിക്കണമെന്ന അസാധാരണ ഉത്തരവിറക്കി കെഎസ്ആർടിസി (KSRTC issued special circular to employees). 15 ദിവസത്തിനുള്ളിൽ അറിയിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. സിഎംഡി ബിജു പ്രഭാകർ ജനുവരി 17നാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

ഉത്തരവിനോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ 15 ദിവസത്തിനകം അതാത് ജില്ലാ അധികാരി മുഖേന എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അഡ്‌മിനിസ്ട്രേഷനെ ഇത് സംബന്ധിച്ച വിവരം അറിയിക്കണമെന്നാണ് നിർദേശം. ബോധപൂർവം വിവരം വെളിപ്പെടുത്താതിരിക്കുന്ന ജീവനക്കാർക്കെതിരെ, പിന്നീട് കണ്ടുപിടിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം തിരുവനന്തപുരം നഗരത്തിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ പ്രതിദിന വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസി (KSRTC) ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ പ്രമോജ് ശങ്കർ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് (K B Ganesh Kumar) സമർപ്പിച്ചു. റിപ്പോർട്ട് പഠിച്ച ശേഷം ഇലക്‌ട്രിക് ബസിന്‍റെ കാര്യത്തിൽ ഗണേഷ് കുമാർ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. അതേസമയം സ്വിഫ്റ്റ് ബസുകളുടെ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറുന്നതിന് മുൻപേ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു.

ഇക്കാര്യത്തിൽ മന്ത്രി ഗണേഷ് കുമാർ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. കണക്ക് ചോർന്നതിൽ മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു (Minister asked explanation for the leak of income and expenditure report of electric buses)

ABOUT THE AUTHOR

...view details