ഇടുക്കി :ശമ്പളം കിട്ടാത്തതിൽ തല കുത്തി നിന്ന് പ്രതിഷേധം നടത്തി കെഎസ്ആർടിസി ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ കെഎസ്‌ആർടിസ് ഡ്രൈവർ കെ എസ് ജയകുമാറാണ് വേറിട്ട രീതിയിൽ പ്രതിഷേധം നടത്തിയത് (KSRTC Employee Protested ) . മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന റൂട്ടിൽ സർവ്വിസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് ജയകുമാർ അരമണിക്കൂർ നേരമാണ് ജയകുമാർ പ്രതിഷേധിച്ചത്.
ശമ്പളമില്ല, തല കുത്തി നിന്ന് പ്രതിഷേധം നടത്തി കെഎസ്ആർടിസി ജീവനക്കാരൻ - KSRTC Employee Protest
ശമ്പളമില്ല, വേറിട്ട പ്രതിഷേധവുമായി കെഎസ്‌ആർടിസി ജീവനക്കാരൻ. തല കുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്‌ആർടിസി ഡ്രൈവർ കെഎസ് ജയകുമാർ
ശമ്പളമില്ല, തല കുത്തി നിന്ന് പ്രതിഷേധം നടത്തി കെഎസ്ആർടിസി ജീവനക്കാരൻ
Published : Mar 14, 2024, 3:40 PM IST
മാസം തുടങ്ങി 14 ദിവസം പിന്നിട്ടിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്നാണ് ജയകുമാർ വിത്യസ്‌തമായ സമര രീതി തെരഞ്ഞെടുത്തത്. ബിഎംഎസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെയാണ് സമരം സംഘടിപ്പിച്ചത്. ശമ്പളം ഇനിയും ലഭിച്ചില്ലെങ്കിൽ സമരരീതി കടുപ്പിക്കുമെന്ന് ജീവനക്കാർ അറിയിച്ചു.
ALSO READ : 7 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കെഎസ്‌ആര്‍ടിസി; പിരിച്ചുവിടല്‍ കരാര്‍ മാനദണ്ഡം പാലിക്കാതെ