തിരുവനന്തപുരം : കെഎസ്ആർടിസിയുടെ സിവിൽ വർക്കുകൾ ഇനി പൊതുമരാമത്ത് വകുപ്പിന്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ ചേർന്ന യോഗത്തിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകൾ ഇനി മുതൽ സ്‌മാര്‍ട്ട് ബസ് ടെര്‍മിനല്‍ ആയി നിർമ്മിക്കുവാനും യോഗം തീരുമാനിച്ചു.
കെഎസ്ആർടിസി ബസ് ടെർമിനലുകളും സ്‌മാർട്ടാകും; നിർമാണ ചുമതല ഇനി നിർമാണ ചുമതല ഇനി പൊതുമരാമത്ത് വകുപ്പിന് - KSRTC INFRASTRUCTURE DEVELOPMENT - KSRTC INFRASTRUCTURE DEVELOPMENT
കെഎസ്ആർടിസിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനി പൊതുമരാമത്ത് വകുപ്പിന്. കെഎസ്ആർടിസി ടൂറിസം വകുപ്പുമായി സഹകരിക്കാനും മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനം.
Published : Jun 15, 2024, 8:45 PM IST
പിഡബ്ല്യൂഡിയ്ക്കായിരിക്കും ഇതിന്‍റെ നിർമാണ ചുമതല. നിലവിൽ മുടങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസിയുടെ പ്രധാന കെട്ടിടങ്ങളുടെ മരാമത്ത് പണികളും പുതിയ നിർമാണങ്ങളും ഇനി പൊതുമരാമത്ത് നിർവഹിക്കും. അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കെഎസ്ആർടിസി ടൂറിസം വകുപ്പുമായും സഹകരിക്കാൻ മന്ത്രിമാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
പൊതുമരാമത്തിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തികളും ടൂറിസം രംഗത്തെ പദ്ധതികളും മൂന്നുമാസം കൂടുമ്പോൾ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ALSO READ:പാലക്കാട് ഡിവിഷനിലെ ലോക്കോ പൈലറ്റ് സമരം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് കേരള സർക്കാർ, റെയില്‍വേ മന്ത്രിക്ക് കത്തയച്ച് വി ശിവന്‍കുട്ടി