എറണാകുളം :ആലുവ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ വലിയൊരപകടം ഒഴിവായി. അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരു സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം - KSRTC Bus Catches Fire In Aluva - KSRTC BUS CATCHES FIRE IN ALUVA
ബസിൽ 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി.
KSRTC Bus Catches Fire (ETV Bharat)
Published : Jul 27, 2024, 12:34 PM IST
ബോണറ്റിൽ നിന്നാണ് ആദ്യം പുകയുയർന്നത്. സംഭവസമയത്ത് ബസിൽ 38 യാത്രക്കാരുണ്ടായിരുന്നു. പുക ഉയർന്നതോടെ ഡ്രൈവർ യാത്രക്കാരോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു. അതിനാൽ വലിയ ദുരന്തം ഒഴിവായി. പിന്നീട് അഗ്നിശമന സേനയെത്തി തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
Also Read:വടക്കാഞ്ചേരി പെട്രോള്‍ പമ്പില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്