ഇടുക്കി:പുല്ലുപാറയില്‍ കെഎസ്‌ആര്‍ടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് നാല് മരണം. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത്, ബിന്ദു നാരായണൻ എന്നിവരാണ് മരിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മാവേലിക്കരയിൽ നിന്നും തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം തിരികെ മടങ്ങി വരും വഴിയാണ് ബസ് അപകടത്തിൽപ്പെട്ടത്. പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. സംഭവ സമയത്ത് ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണുണ്ടായിരുന്നത്.
അതേസമയം മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്‌റ്റ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റുള്ളവർ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും കാഞ്ഞിരപ്പള്ളി ആശുപത്രിയിലുമായി ചികിത്സയിൽ കഴിയുകയാണ്.