കണ്ണൂർ: ഇന്ത്യൻ ജനാധിപത്യത്തെ തൂക്കി കൊല്ലുന്നതിന് സമമാണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ വ്യക്തമാകുനത് എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇത്ര നാണംകെട്ടതും നെറികെട്ടതുമായ രാഷ്ട്രീയ പ്രതികാരം ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. ഇന്ത്യ ഭരിച്ച വിത്യസ്ത പ്രധാനമന്ത്രിമാർ നടപ്പാക്കാത്ത ജനാധിപത്യ വിരുദ്ധ നടപടികൾ ആണ് അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലൂടെ നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും നടപ്പാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
'കെജ്രിവാളിന്റെ അറസ്റ്റ് നാണംകെട്ടതും നെറികെട്ടതുമായ രാഷ്ട്രീയ പ്രതികാരം': കെ സുധാകരൻ - K sudhakaran on Kejriwal Arrest
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തെ തൂക്കി കൊല്ലുന്നതിന് സമം, അറസ്റ്റ് വ്യക്തമായ കാരണങ്ങളില്ലാതെ, ഇതിനെതിരെ ജനം ഒറ്റകെട്ടായി നിൽക്കണമെന്നും കെ സുധാകരൻ.
KPCC President K Sudhakaran on Aravind Kejriwal Arrest
Published : Mar 22, 2024, 3:59 PM IST
ജനം ഇത് നോക്കി നിൽക്കുമെന്ന് കരുതരുത്. ആരോപങ്ങളെ മറയാക്കി വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ആണ് കെജ്രിവാളിന്റെ അറസ്റ്റെന്നും ജനം ഒറ്റകെട്ടായി ഇതിനെതിരെ നിൽക്കണമെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. ബിജെപി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസ് ഏതറ്റം വരെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.