കോഴിക്കോട്:കാപ്പാട് തീരത്ത് അതിശക്തമായ കാറ്റ് വീശിയടിച്ചതിനെ തുടർന്ന് 9 കാറ്റാടി മരങ്ങൾ കടപുഴകി. വാസ്കോ ഡ ഗാമ റിസോർട്ടിന് സമീപം ഉണ്ടായിരുന്ന രണ്ട് തട്ടുകടകളിൽ ഒരെണ്ണം പൂർണ്ണമായി തകർന്നു. ശക്തമായ മഴയിലും കാറ്റിലും 6 ഇലക്ട്രിക് പോസ്‌റ്റുകൾ മുറിഞ്ഞ് വീണു. ജോലിയിൽ ഉണ്ടായിരുന്ന 4 ലൈഫ് ഗാർഡുകൾ അടക്കം 8 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ (ജൂലൈ 18) രാവിലെ 10.30 ഓടെ വീശിയടിച്ച കാറ്റാണ് ദുരന്തം വിതച്ചത്. ലൈഫ് ഗാർഡുകൾ വിശ്രമിക്കുന്ന പഴയ കെട്ടിടത്തിൻ്റെ ശുചിമുറിയിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. കെട്ടിടത്തിനകത്തും പുറത്തുമായി ലൈഫ് ഗാർഡുമാരായ കെ അനീഷ് , ടി ഷിജിൽ, അമൽ ജിത്ത്, ക്ലീനിങ് സ്‌റ്റാഫ് എം കെ രഞ്ജിത്ത്, സെക്യൂരിറ്റി സോമനാഥ് എന്നിവരാണ് ഉണ്ടായിരുന്നത്.