കോഴിക്കോട് :മീഞ്ചന്തയിൽ സൂപ്പർ മാർക്കറ്റിലെ ഫ്രീസറില്‍ തീപിടുത്തം. മീഞ്ചന്ത ജംഗ്ഷനിലെ കാലിക്കറ്റ് ടവർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കെഎം സൂപ്പർമാർക്കറ്റിലെ ഫ്രീസർ റഫ്രിജറേറ്ററിലാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചയോടെയാണ് തീപിടിത്തം ഉണ്ടായത് (fire broke out in the freezer of the supermarket in Meenchanda).
മീഞ്ചന്തയിലെ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; തീ പടര്‍ന്നത് റഫ്രിജറേറ്ററില്‍ നിന്ന് - kozhikode Meenchanda
ആദ്യഘട്ടത്തിൽ പുക ശക്തമായതിനെത്തുടർന്ന് ഫയർ യൂണിറ്റ് അംഗങ്ങൾക്ക് കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ പ്രയാസം നേരിട്ടു. തുടർന്ന് രക്ഷാകവചങ്ങൾ ധരിച്ചാണ് ഫയർയൂണിറ്റ് അംഗങ്ങൾ അകത്ത് പ്രവേശിച്ചത്
![മീഞ്ചന്തയിലെ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; തീ പടര്‍ന്നത് റഫ്രിജറേറ്ററില്‍ നിന്ന് കോഴിക്കോട് മീഞ്ചന്ത സൂപ്പർമാർക്കറ്റിൽ തീപിടുത്തം റഫ്രിജറേറ്ററില്‍ തീ kozhikode Meenchantha fire broke out in the freezer](https://etvbharatimages.akamaized.net/etvbharat/prod-images/23-02-2024/1200-675-20822303-thumbnail-16x9-fire.jpg)
Published : Feb 23, 2024, 4:19 PM IST
വഴിയാത്രികനാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഇയാൾ വിവരം അറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്‌സ് യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി. ആദ്യഘട്ടത്തിൽ പുക ശക്തമായതിനെത്തുടർന്ന് ഫയർ യൂണിറ്റ് അംഗങ്ങൾക്ക് കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ പ്രയാസം നേരിട്ടു. തുടർന്ന് രക്ഷാകവചങ്ങൾ ധരിച്ചാണ് ഫയർയൂണിറ്റ് അംഗങ്ങൾ അകത്ത് പ്രവേശിച്ചത്.
ഏറെനേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീ അണച്ചത്. സൂപ്പർമാർക്കറ്റിലെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മറ്റ് സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്. മീഞ്ചന്ത ഫയർ യൂണിറ്റിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ പി. സുനിൽ, അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ് ഇ. ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.