കോഴിക്കോട്:വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തി കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്‌ടർ. കൈയിലെ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ നാല് വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരി ആയിഷ റുവയ്ക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.
സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. രാവിലെ 9 മണിക്കാണ് ഓപ്പറേഷൻ തിയേറ്ററിൽ കുട്ടിയെ കയറ്റിയത്. തിരിച്ച് വന്നത് വായിൽ നിറയെ പഞ്ഞി തിരുകി.