കേരളം

kerala

ETV Bharat / state

ആല്‍വിനെ ഇടിച്ചത് ഡിഫൻഡറല്ല, ബെന്‍സ് കാര്‍; തെറ്റിദ്ധരിപ്പിച്ചത് ഇന്‍ഷുറന്‍സില്ലാത്തതിനാല്‍ - KOZHIKODE REELS ACCIDENT DEATH

ബെൻസ് കാറിന്‍റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

REELS ACCIDENT KOZHIKODE  KOZHIKODE BEACH ROAD ACCIDENT  കോഴിക്കോട് ബീച്ച് റോഡ് അപകടം  റീല്‍സ് ചിത്രീകരണം അപകടം
Kozhikode beach road Accident (ETV Bharat)

By ETV Bharat Kerala Team

Published : Dec 11, 2024, 10:07 AM IST

കോഴിക്കോട്: പ്രൊമോഷണൽ വീഡിയോ എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തില്‍ ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പൊലീസ്. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയത്.

ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇത് കൊണ്ടാണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയതെന്ന് വ്യക്തമായി. അപകടം വരുത്തിയ ബെൻസ് കാറിന്‍റെ ഡ്രൈവറുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. റീൽസ് എടുത്ത മൊബൈൽ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്‌ച രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രൊമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന്‍ മരിച്ചത്.

വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍, വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപം രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്‌തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രൊമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.

രണ്ട് ആഡംബര കാറുകള്‍ ചേസ് ചെയ്‌ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.

സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമയുടെയും ബന്ധുവിന്‍റെയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്.

വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. പ്രൊമോഷണൽ ചിത്രീകരണം സ്ഥിരം തൊഴിലാക്കിയിരുന്നു. അതിനിടയിലാണ് ദാരുണാന്ത്യം.

Also Read:റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

ABOUT THE AUTHOR

...view details