കോഴിക്കോട്:ജില്ലയിൽ 8 പേർക്ക് ഇടിമിന്നലേറ്റു. കോഴിക്കോട് സൗത്ത് ബീച്ചിൽ വച്ചാണ് സംഭവം. മത്സ്യത്തൊഴിലാളികളായ ഏഴ് പേർക്കും മീൻ വാങ്ങാൻ വന്ന ഒരാൾക്കുമാണ് ഇടിമിന്നലേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
മത്സ്യത്തൊഴിലാളികളായ മുനാഫ് (47), സുബൈർ (48), മുഹമ്മദ് അനീസ് (17), അഷറഫ് (46), സലീം, അബ്‌ദുൽ ലത്തീഫ്, ജംഷീർ, മീൻ വാങ്ങാൻ വന്ന പുതിയങ്ങാടി സ്വദേശി ഷരീഫ് എന്നിവർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ അഷറഫ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.