കോട്ടയം :ചങ്ങനാശ്ശേരിയിലെ ജ്വല്ലറിയിൽ നിന്നും സ്വർണമാലകളുമായി ഓടി രക്ഷപ്പെട്ട യുവാവിനായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ചങ്ങനാശ്ശേരി സെന്‍ട്രല്‍ ജങ്ഷനിലെ ഗുരുവരം ജ്വല്ലറിയില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം വൈകുന്നേരം 4.20 ഓടെ ഒരു പവന്‍റെ രണ്ട് മാലകളുമായി മോഷ്‌ടാവ് ഓടി രക്ഷപ്പെട്ടത്.
സ്വര്‍ണം വാങ്ങാന്‍ എന്ന മട്ടിൽ എത്തി മാലകൾ തെരഞ്ഞെടുക്കുന്നതിനിടെ ജീവനക്കാരനെ കബളിപ്പിച്ച് ഇറങ്ങി ഓടുകയായിരുന്നു. മാസ്‌ക് ധരിച്ച് എത്തിയ ഇയാൾ മാലകൾ നോക്കാൻ കണ്ണാടിക്ക് മുന്നിലേക്ക് മാറിയത് ജീവനക്കാരൻ അഗസ്‌റ്റിൻ ശ്രദ്ധിച്ചുവെങ്കിലും മോഷ്‌ടാവ് തക്കം നോക്കി മാലകളുമായി ഇറങ്ങി ഓടി. ഈ ദൃശ്യങ്ങൾ ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭ്യമായിട്ടുണ്ട്.