കേരളം

kerala

മൈനാഗപ്പള്ളി അപകടം: കാര്‍ ഡ്രൈവര്‍ അജ്‌മല്‍ കസ്റ്റഡിയില്‍, കാര്‍ ഓടിച്ചത് മദ്യ ലഹരിയിലെന്ന് പരിശോധനഫലം - Anoorkavu Car Accident Death

By ETV Bharat Kerala Team

Published : Sep 16, 2024, 11:09 AM IST

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിൽ കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌ത്രീ മരിച്ച സംഭവത്തിൽ കാർ ഓടിച്ച അജ്‌മലിനെയും കൂടെ ഉണ്ടായിരുന്ന യുവ ഡോക്‌ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മദ്യപിച്ചതായി വൈദ്യപരിശോധന ഫലം പുറതത് വന്നു

മൈനാഗപ്പള്ളി കാർ അപകടം  മൈനാഗപ്പള്ളി അപകടം  മൈനാഗപ്പള്ളി അപകടമരണം  Mynagappally ANOORKAVU ACCIDENT
Mynagappally ANOORKAVU ACCIDENT (ETV Bharat)

കൊല്ലം :മൈനാഗപ്പള്ളി ആനൂർക്കാവിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ അജ്‌മലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയാണ് അജ്‌മൽ. അജ്‌മൽ മദ്യലഹരിയിലായിരുന്നു കാർ ഓടിച്ചതെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. അപകടം നടന്ന സമയം അജ്‌മലിന്‍റെ കൂടെ കാറിൽ ഉണ്ടായിരുന്ന യുവ വനിത ഡോക്‌ടറെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരുന്നു.

മനപ്പൂർവമായ നരകഹത്യക്ക് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്‌ച വൈകിട്ട് 5.47ന് ആണ് സംഭവം. റോഡ്‌ മുറിച്ചു കടന്ന സ്‌കൂട്ടര്‍ യാത്രക്കാരായ വനിതകളെ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. റോഡിൽ വീണ സ്‌ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. ഗുരുതരമായി പരിക്കേറ്റ മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുവിള നൗഷാദിന്‍റെ ഭാര്യ കുഞ്ഞുമോളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കുഞ്ഞുമോളുടെ തലമുടി വീലില്‍ കുരുങ്ങിയ നിലയിലായിരുന്നു. ഓടിക്കൂടിയവര്‍ കാര്‍ എടുക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നതിനിടെ അജ്‌മൽ കാര്‍ യുവതിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ നാട്ടുകാര്‍ വാഹനം പിന്തുടര്‍ന്നെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.

സ്‌കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റിട്ടുണ്ട്. അജ്‌മൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. മനപൂര്‍വം കാര്‍ കയറ്റി യുവതിയുടെ മരണത്തിനിടയാക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. വാരിയെല്ലുകള്‍ ഓടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതി അജ്‌മൽ ചന്ദന കള്ളക്കടത്തുൾപ്പെടെ നിരവധി കേസിലെ പ്രതിയാണ്.

Also Read : ഇംഗ്ലീഷ് ചാനലില്‍ വീണ്ടും അപകടം; 8 പേര്‍ മരിച്ചു, ഈ വര്‍ഷം മാത്രം പൊലിഞ്ഞത് 43 ജീവനുകള്‍ - English Channel Boat Accidents

ABOUT THE AUTHOR

...view details