എറണാകുളം:കൊച്ചി നഗരത്തെ ആശങ്കയിലാക്കി രണ്ടിങ്ങളില്‍ തീപിടിത്തം. എറണാകുളം സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലും നെടുമ്പാശ്ശേരിയിലെ ആപ്പിള്‍ റസിഡൻസിയിലുമാണ് തീപിടിത്തമുണ്ടായത്.
പുലർച്ചെ രണ്ട് മണിയോടെയൊണ് എറണാകുളം സൗത്ത് പാലത്തിന് സമീപമുള്ള ആക്രി ഗോഡൗണിന് തീ പിടിച്ചത്. ഇവിടെ നിന്നും പുക ഉയരുന്നത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.
കൊച്ചിയില്‍ തീപിടിത്തം (ETV Bharat) ഉടൻ തന്നെ തീയണക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. ഗോഡൗണിനോട് ചേർന്നുള്ള മുറികളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒൻപത് പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതിലൂടെ വലിയ ദുരന്തമാണ് ഒഴിവാക്കാനായത്. ഇരുപതോളം ഫയർ യൂണിറ്റുകൾ പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എറണാകുളം ജില്ലയിലെയും ആലപ്പുഴ അരൂർ ഫയർ യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ബിപിസിഎല്ലിലെയും കൊച്ചി കപ്പൽ ശാലയിലെയും ഫയർ യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. എറണാകുളം നഗരത്തിന്‍റെ ഹൃദയഭാഗത്ത് സൗത്ത് മേൽപാലത്തിന് സമീപം, റെയിൽവേ ട്രാക്കിനും, മെട്രോ റെയിലിനും സമീപത്താണ് വൻ തീപ്പിടിത്തമുണ്ടായത്. ഇതേ തുടർന്ന് ഇതുവഴിയുള്ള ട്രൈൻ സർവീസ് നിർത്തി വെക്കുകയും തീയണച്ച ശേഷം പുനരാരംഭിക്കുകയും ചെയ്‌തു.
ആപ്പിള്‍ റസിഡൻസിയില്‍ തീപിടിത്തം (ETV Bharat) പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പടെ സൂക്ഷിച്ചിരിക്കുന്ന ആക്രി ഗോഡൗൺ പൂർണ്ണമായും കത്തി നശിച്ചു. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് മറ്റും തീ പടരുന്നത് തടയാനായതും വൻ അപകടമാണ് ഒഴിവാക്കിയത്. തീയണച്ചെങ്കിലും ഫയർഫോഴ്‌സ് സംഘം സംഭവസ്ഥലത്ത് തുടരുകയാണ്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ആപ്പിൾ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്.
രാത്രി 12 മണിയോടെ അഗ്നിശമനസേനയെത്തി തീയണച്ചു. ഇവിടെ യുണ്ടായിരുന്ന താമസക്കാരെ സുരക്ഷിതമായി പുറത്ത് എത്തിച്ചു.
ആപ്പിള്‍ റസിഡൻസിയില്‍ തീപിടിത്തം (ETV Bharat) ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ ലാഡർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. 134 മുറികളാണ് ഈ ഹോട്ടലിലുള്ളത്
കാർ പാർക്കിങ് ഏരിയയിൽ നിന്നാണ് തീ പടർന്നത്. ഒരു കാർ പൂർണമായും മൂന്ന് കാറുകളും ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ഹോട്ടലിലെ എസി യും മറ്റ് വയറുകളും കത്തിനശിച്ചു.
Also Read :കേരളത്തില്‍ ഇന്നും മഴ കനക്കും; ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്