കേരളം

kerala

ETV Bharat / state

മിന്നിത്തിളങ്ങി 600 കുഞ്ഞന്‍ നക്ഷത്രങ്ങള്‍; വെട്ടിത്തിളങ്ങി ഭീമനും, വിസ്‌മയം കാസര്‍ക്കോട്ടെ ക്രിസ്‌മസ് കാഴ്‌ച - KERALAS BIGGEST CHRISTMAS STAR

600 കുടുംബങ്ങളെ പ്രതിനിധീകരിച്ച് 600 ചെറുനക്ഷത്രങ്ങൾക്കൊപ്പം 60 അടിയുള്ള ഭീമൻ നക്ഷത്രം. കേരളത്തിലെ അപൂർവ്വ ക്രിസ്‌മസ് കാഴ്‌ച.

Xmas Celebration Kasaragod  CHRISTMAS CELEBRATION 2024  കാസർകോട്ടെ ഭീമൻ നക്ഷത്രം  ക്രിസ്‌മസ് കാസര്‍കോട്
Xmas Celebration In Kasaragod (ETV Bharat)

By ETV Bharat Kerala Team

Published : 23 hours ago

കാസർകോട്:600 നക്ഷത്രങ്ങൾക്കൊപ്പം 60 അടിയുള്ള ഭീമൻ നക്ഷത്രം. കേരളത്തിലെ തന്നെ അപൂർവ്വ ക്രിസ്‌മസ് കാഴ്‌ചയാണ് കാസർക്കോട്ടെ മാലോം സെൻ്റ് ജോർജ് ഫൊറോന ദേവാലയങ്കണത്തിലുള്ളത്. 300 കിലോ ഇരുമ്പ് പൈപ്പും 3500 സ്ക്വയർ ഫീറ്റ് തുണിയും ഉപയോഗിച്ചാണ് നക്ഷത്രത്തിന്‍റെ നിർമാണം. ഒരു ലക്ഷം രൂപയാണ് നിർമാണ ചെലവ്.

50ലധികം ഹാലജൻ ലൈറ്റുകളും 30 ട്യൂബ് ലൈറ്റുകളുമാണ് വലിയ നക്ഷത്രത്തെ പ്രകാശിപ്പിക്കുന്നത്. ഭീമൻ നക്ഷത്രത്തിന് കൂട്ടായി ചെറു നക്ഷത്രങ്ങളുമുണ്ട്. ഇടവകയിലെ 600 കുടുംബങ്ങളെ പ്രതിനിധീകരിച്ചാണ് 600 ചെറിയ നക്ഷത്രങ്ങൾ അലങ്കരിച്ചിരിക്കുന്നത്.

കാസര്‍ക്കോട്ടെ ക്രിസ്‌മസ് ആഘോഷം (ETV Bharat)

കാസർകോട് മാലോം സെൻ്റ് ജോർജ് ഫൊറോന ദേവാലയങ്കണത്തിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ നക്ഷത്രം വിശ്വാസികൾക്കും ജനങ്ങൾക്കും ഒരുപോലെ വിസ്‌മയമായിരിക്കുകയാണ്. പ്രതീക്ഷയുടെയും പ്രകാശത്തിന്‍റെയും ഉത്സവമാണ് ഓരോ ക്രിസ്‌മസും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ദിശയറിയാതെ നിന്ന രാജാക്കന്മാരെ പുൽക്കൂട്ടിലേക്ക് വഴി കാണിച്ചത് നക്ഷത്രമാണ്. ഓരോ മനുഷ്യനും നക്ഷത്രം പോലെയാകണമെന്ന സന്ദേശമാണ് നക്ഷത്രങ്ങൾ തൂക്കുന്നതിലൂടെ അർഥമാകുന്നത്. ഭീമൻ നക്ഷത്രത്തെയും ചെറു നക്ഷത്രങ്ങളെയും കാണാൻ നിരവധി പേരാണ് ഇവിടെ എത്തിച്ചേരുന്നത്. പുതു വർഷദിനം വരെ ഈ പടുകൂറ്റൻ നക്ഷത്രവും കുഞ്ഞന്മാരും ഇവിടെയുണ്ടാകുമെന്ന് സംഘടകർ പറഞ്ഞു.

Also Read:വെറും സ്റ്റാര്‍ അല്ല, ഇത് 'മെഗാസ്റ്റാര്‍'...!: നീളം 55 അടി, വീതി 30 അടി; നിര്‍മല കോളജ് മുറ്റത്ത് ഭീമന്‍ നക്ഷത്രം

ABOUT THE AUTHOR

...view details