തിരുവനന്തപുരം:സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് (ഓഗസ്റ്റ് 12) രാത്രി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പുളളത്. ആലപ്പുഴയും കാസർകോടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര മഴയ്‌ക്ക് സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പിൽ മാറ്റം; രാത്രിയില്‍ കനത്ത മഴയ്‌ക്ക് സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Kerala Weather Updates - KERALA WEATHER UPDATES
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. രാത്രി അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
Representative Image (ETV Bharat)
Published : Aug 12, 2024, 10:57 PM IST
നേരത്തെ പ്രഖ്യാപിച്ച ഇടുക്കി, മലപ്പുറം ജില്ലകള്‍ കൂടാതെ പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പുതിയതായി തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകള്‍ ഉള്‍പ്പെടെ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുളളത്.