കേരളം

kerala

ETV Bharat / state

കേരളത്തില്‍ വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം - Kerala latest weather update - KERALA LATEST WEATHER UPDATE

കേരളത്തില്‍ വിവിധ ജില്ലകളില്‍ വരും മണിക്കൂറുകളിൽ മിതമായ രീതിയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

KERALA WEATHER UPDATE  RAIN IN KERALA  കേരളം ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ  കേരളം മഴ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : May 26, 2024, 10:27 AM IST

തിരുവനന്തപുരം : വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് (26-05-2024) പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

നാളെ ആലപ്പുഴ, എറണാകുളം 28 ന് ആലപ്പുഴ, എറണാകുളം, തൃശൂർ 29-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്‍റെ വേഗത സെക്കൻഡിൽ 60 സെന്‍റിമീറ്ററിനും 75 സെന്‍റിമീറ്ററിനും ഇടയിൽ മാറി വരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നും നിർദേശമുണ്ട്.

Also Read: പ്രതികൂല കാലാവസ്ഥക്ക് ഒപ്പം വന്യമൃഗ ശല്യവും; ദുരിതത്തില്‍ ഇടുക്കിയിലെ കര്‍ഷകര്‍ - Idukki Wild Elephant Attack

ABOUT THE AUTHOR

...view details